ലോട്ടറിയടിച്ചതിനു പിന്നാലെ കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; മദ്യപാനിയായ രാജീവ് കാൽവഴുതി വീണതാകാമെന്ന് പൊലീസ്

0


നഗരൂർ: 5000 രൂപ ലോട്ടറിയടിച്ചതിനു പിന്നാലെ കാണാതായ യുവാവിനെ രണ്ടു ദിവസങ്ങൾക്ക് ശേഷം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കേശവപുരം ആർ.ജി.നിവാസിൽ ആർ.രാജീവിനെ(39) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി രാജീവിനെ കാണാനില്ലെന്ന് ബന്ധുക്കൾ നഗരൂർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളുമായി അകന്ന് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ലോട്ടറി സമ്മാനമായി അടിച്ച അന്നു മുതലാണ് രാജീവിനെ കാണാതായത്. സ്ഥിരം മദ്യം കഴിക്കാറുള്ള രാജീവ് കാൽവഴുതി വീണതാകാമെന്നാണ് പൊലീസ് നിഗമനം. നേരത്തെ ഗൾഫിൽ ആയിരുന്ന രാജീവിന് 10 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഭാര്യ: ആർദ്ര. മകൾ: ഡിയ പാർവതി.

Leave a Reply