മഴയിൽ ഇരുനില കെട്ടിടം നിലംപൊത്തി

0

വെ​ള്ളി​മാ​ട്കു​ന്ന്: മ​ഴ​യി​ൽ ഇ​രു​നി​ല കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ടം നി​ലം​പൊ​ത്തി. പൂ​ള​ക്ക​ട​വ്-​മെ​ഡി​ക്ക​ൽ കോ​ള​ജ് പാ​ത​യി​ൽ ഇ​രി​ങ്ങാ​ടം​പ​ള്ളി സു​ജാ​ത​യു​ടെ നാ​ലു മു​റി​ക​ളു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11.15ഓ​ടെ​യാ​ണ് അ​പ​ക​ടം.

മു​ക​ൾ നി​ല​യി​ൽ ര​ണ്ടു ത​യ്യ​ൽ​ക്ക​ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. താ​ഴ​ത്തെ മു​റി​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ടും സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടും കാ​ര​ണ​മാ​ണ് കെ​ട്ടി​ടം ത​ക​ർ​ന്ന​തെ​ന്ന് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ വി​ഭാ​ഗം പ​റ​ഞ്ഞു. സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ്ലാ​ബി​ന​ടി​യി​ൽ​പെ​ട്ട് ന​ശി​ച്ചു. രാ​ത്രി ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​ബ്ദു​ൽ ഫൈ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​മാ​ട്കു​ന്ന് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ൽ​നി​ന്ന് എ​ത്തി​യ സം​ഘം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി. ഫ​യ​ർ​മാ​ന്മാ​രാ​യ നി​ഖി​ൽ മ​ല്ലി​ശ്ശേ​രി, സി​ന്തി​ൽ കു​മാ​ർ, ജി​ജി​ൻ രാ​ജ്, ഹ​രീ​ഷ്, വി​വേ​ക് അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ഗ്നി​ര​ക്ഷാ​സം​ഘം ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. ചേ​വാ​യൂ​ർ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here