കോഴിക്കോട്: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലുണ്ടായ കാറപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് ഒളവണ്ണ ചേലനിലം എം ടി ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൾ ജെ ആദില (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ഒപ്റ്റോമെട്രിസ്റ്റാണ്.
സുഹൃത്തുമൊത്ത് ബെംഗളൂരുവിൽനിന്ന് കാറിൽ നാട്ടിലേക്ക് വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ച മൂന്നോടെ ചന്നപട്ടണക്കടുത്ത് ഇവർ സഞ്ചരിച്ച ആൾട്ടോ കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സുഹൃത്തിന് നിസ്സാര പരിക്കേറ്റു.