സിനിമയിൽ അവസരം വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു

0

തൃശൂർ: സിനിമയിൽ അവസരം വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശൂർ പടവരാട് സ്വദേശികളായ അബി, ടോണി എന്നിവരാണ് അറസ്റ്റിലായത്. ഒല്ലൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ചാരിറ്റി സംഘടനയുടെ മറവിൽ തട്ടിപ്പ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.

തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലുൾപ്പടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഒന്നാം പ്രതി അബി. സിനിമയിൽ അവസരം ഒരുക്കാം എന്ന വാഗ്ദാനം നൽകിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. അബിയ്‌ക്ക് പീഡിപ്പിക്കാൻ സൗകര്യമൊരുക്കി നൽകിയതിനാണ് ടോണിയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply