ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

0

തിരുവനന്തപുരം: ദേശീയപാതയിൽ ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. യാത്രക്കാർക്ക് ആർക്കും പരുക്കില്ല. എന്നാൽ ബസ് പൂർണമായും കത്തി നശിച്ചു.
ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരം സിവിൽ സ്റ്റേഷനിലേക്ക് പോയ ബസിന് ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടിച്ചത്.
ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. തൊട്ടു പിന്നാലെ തീ ആളിപടരുകയായിരുന്നു. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും അഗ്നിക്കിരയായി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

Leave a Reply