വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചുകീറി

0


തിരുവനന്തപുരം: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയെ തെരുവുനായ ആക്രമിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ്‌ മാമ്പള്ളി കൃപാനഗറില്‍ റീജന്‍ -സരിത ദമ്പതികളുടെ മകള്‍ റോസ്‌ലിയയെയാണ്‌ ഇന്നലെ രാവിലെ എട്ടോടെ തെരുവുനായ ആക്രമിച്ചത്‌. നിലവിളികേട്ടു സമീപ വാസികള്‍ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. നായയുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ മുഖത്തും ചുണ്ടിലും കൈകളിലും നായയുടെ കടിയേറ്റു ഗുരുതരമായ മുറിവേറ്റിട്ടുണ്ട്‌. കുട്ടി അപകടനില തരണം ചെയ്‌തതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

Leave a Reply