800 കോടിയുടെ കരാര്‍; ഇന്ത്യന്‍ ആര്‍മിയ്ക്കായി വാഹനം നിര്‍മ്മിക്കാന്‍ അശോക് ലെയ്‌ലാന്‍ഡ്

0

ഇന്ത്യന്‍ ആര്‍മിക്കായി വാഹനം നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി അശോക് ലെയ്‌ലാന്‍ഡ്. 800 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 12 മാസത്തിനുള്ളില്‍ വാഹനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അശോക് ലെയ്‌ലാന്‍ഡ് അറിയിച്ചു.

ഫീല്‍ഡ് ആര്‍ട്ടിലറി ട്രാക്ടേഴ്സ്(FAT4x4), ഗണ്‍ ടോവിങ് വെഹിക്കിള്‍സ്്(GTV6x6) എന്നിവയടക്കമുള്ള വാഹനങ്ങളാണ് ഇന്ത്യന്‍ ആര്‍മിക്കായി നിര്‍മ്മിച്ച് നല്‍കുക. ഈ കരാര്‍ പ്രതിരോധ വാഹനങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പ്രചോദനമാണെന്ന് അശോക് ലെയ്‌ലാന്‍ഡ് എംഡിയും സിഇഒയുമായ ഷെനു അഗര്‍വാള്‍ പ്രതികരിച്ചു.

ഇന്ത്യന്‍ ആര്‍മിക്കായി ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണ് അശോക് ലെയ്‌ലാന്‍ഡ്. FAT4x4, GTV 6×6 എന്നീ വാഹനങ്ങളില്‍ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here