സൗദിയിൽ ആംബുലൻസ് ജീവനക്കാരെ ആക്രമിക്കുന്നവർക്ക് ഒരു മില്യൺ റിയാൽ പിഴ

0

വൈശാഖ് നെടുമല

റിയാദ്: രാജ്യത്തെ ആംബുലൻസ് സേവനമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെ ആക്രമിക്കുന്നവർക്ക് കനത്ത പിഴ, തടവ് എന്നിവ ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയിൽ ആംബുലൻസ് ജീവനക്കാരെ ആക്രമിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
സൗദി അറേബ്യയിലെ പൊതു ഇടങ്ങളിൽ നടപ്പിലാക്കുന്ന പുതിയ ആംബുലൻസ് സുരക്ഷാ നയത്തിന്റെ ഭാഗമായാണ് ഈ ശിക്ഷാ നടപടികൾ.

ഈ ശിക്ഷാ നടപടികൾ ആംബുലൻസ് സേവനമേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, എമർജൻസി റെസ്‌പോണ്ടർ ജീവനക്കാർ, ആംബുലൻസ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ബാധകമാണ്.

ഇത്തരം ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം, കേസ് നടത്തൽ എന്നിവ സൗദി പബ്ലിക് പ്രോസിക്യൂഷന്റെ അധികാര പരിധിയിൽ വരുന്നതാണ്.

Leave a Reply