കുട്ടികളിൽ കൗതുകമുണർത്തി സ്പേസ് എക്സിബിഷൻ ലൂവർ അബുദാബിയിൽ ആരംഭിച്ചു

0

വൈശാഖ് നെടുമല

ദുബായ്: കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്പേസ് എക്സിബിഷനായ ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ എന്ന പ്രത്യേക പ്രദർശനം ലൂവർ അബുദാബിയിൽ ആരംഭിച്ചു. മുദബല ഇൻവെസ്റ്റ്മെന്റ് കമ്പനിയുമായി ചേർന്നാണ് ലൂവർ അബുദാബി ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

പ്രപഞ്ചത്തെക്കുറിച്ചും, അതിന്റെ ഗാംഭീര്യത്തെക്കുറിച്ചും മാനവരാശി എക്കാലവും പുലർത്തിയിരുന്ന താല്‍പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രപഞ്ചസംബന്ധിയായ വിഷയങ്ങളെ വിവിധ കാലഘട്ടങ്ങളിൽ നിന്നും, സംസ്കാരങ്ങളിൽ നിന്നുമുള്ള കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ പ്രദർശനം കുട്ടികൾക്ക് ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് അടുത്തറിയുന്നതിന് അവസരമൊരുക്കുന്നു.

ജൂലൈ 20-ന് ആരംഭിച്ച ‘പിക്ച്ചറിങ്ങ് ദി കോസ്മോസ്’ പ്രദർശനത്തിലേക്ക് 2025 ജൂൺ മാസം വരെ മ്യൂസിയത്തിലെത്തുന്ന സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. യു എ ഇ സ്പേസ് സെന്റർ, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ എന്നിവരുമായി സഹകരിച്ചാണ് ഈ പ്രദർശനം നടത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here