കേന്ദ്രസർക്കാർ മാർഗനിർദേശം മറികടന്ന് കേരളം ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിനെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

0

കേന്ദ്രസർക്കാർ മാർഗനിർദേശം മറികടന്ന് കെ ഫോണിനായി കേരളം ചൈനയിൽ നിന്ന് കേബിൾ വാങ്ങിയത് എന്തിനെന്ന് ചോദ്യമുയർത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കേബിളിന്റെ കാര്യത്തിൽ കേരള സർക്കാർ ജനങ്ങളോട് മറുപടി നൽകണം. ഇന്ത്യയിൽ എല്ലാം ലഭ്യമാകുന്ന സാഹചര്യത്തിൽ കേരളം എന്തിന് ഇങ്ങനെ ചെയ്തു. കേന്ദ്രസർക്കാരിന്റെ അന്വേഷണം സംബന്ധിച്ച് ഇതുവരെ തീരുമാനമില്ല. പൂർണ്ണമായും കേരള സർക്കാരെടുത്ത തീരുമാനം അനുചിതവും അനാവശ്യവുമായിരുന്നതായി കേന്ദ്ര മന്ത്രി പറഞ്ഞു.

Leave a Reply