ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്ക്‌ ചൊവ്വാ ദോഷമുണ്ടോ എന്ന്‌ പരിശോധിക്കാന്‍ നിര്‍ദേശിച്ച വിവാദ ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത്‌ സുപ്രീംകോടതി

0

ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്ക്‌ ചൊവ്വാ ദോഷമുണ്ടോ എന്ന്‌ പരിശോധിക്കാന്‍ നിര്‍ദേശിച്ച വിവാദ ഉത്തരവ്‌ സ്‌റ്റേ ചെയ്‌ത്‌ സുപ്രീംകോടതി. അലഹാബാദ്‌ ഹൈക്കോടതിയുടെ വിവാദ ഉത്തരവാണു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്‌. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ്‌ സുപ്രീം കോടതിയുടെ ഇടപെടല്‍. മേയ്‌ 23 നായിരുന്നു ഹൈക്കോടതി ഉത്തരവ്‌. യുവതിക്ക്‌ ചൊവ്വാ ദോഷം ഉള്ളതിനാലാണു വിവാഹം ചെയ്യാതിരുന്നതെന്നായിരുന്നു പ്രതിയുടെ വാദം. ഇതേത്തുടര്‍ന്നു ലഖ്‌നൗ സര്‍വകലാശാല ജ്യോതിഷ ശാസ്‌ത്ര വിഭാഗം മേധാവിയോടാണ്‌ പെണ്‍കുട്ടിയുടെ ചൊവ്വാ ദോഷം പരിശോധിക്കുവാനും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുവാനും ഹൈക്കോടതി നിര്‍ദേശിച്ചത്‌.
ഹൈക്കോടതി ഉത്തരവ്‌ നിരാശാജനകമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിലപാട്‌. ഇരുകക്ഷികളുടെയും അനുമതിയോടെയാണു ചൊവ്വാദോഷം പരിശോധിക്കാനുള്ള ഉത്തരവെന്ന വാദവും സുപ്രീംകോടതി പരിഗണിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here