പൊലീസുകാരെ ആക്രമിച്ചയാള്‍ പിടിയില്‍

0

പേരൂര്‍ക്കട: മണ്ണന്തല സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ യുവാവ് പിടിയിലായി. മുക്കോലയ്ക്കല്‍ ലതനഗര്‍ മുത്തുഭവനില്‍ മുത്തുകുമാര്‍ (28) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം. മുത്തുകുമാറിന്റെ സഹോദരനെ മണ്ണന്തല പൊലീസ് ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. സഹോദരനെ സ്റ്റേഷനില്‍ നിന്ന് വിടണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇയാള്‍ പ്രകോപിതനാകുകയും അസഭ്യം പറയുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here