കോഴിക്കോട് നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു

0

കോഴിക്കോട് മാവൂര്‍ റോഡ്, പട്ടേരിയില്‍ നിയന്ത്രണം വിട്ട ബസ്സ് മരത്തിലിടിച്ചു. എതിര്‍ വശത്തെ മരത്തിലിടിച്ചാണ് അപകടം, 11 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് യു ടേണ്‍ എടുത്തതിനാല്‍ ബസ് ബ്രേക്കിടാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കകമുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. താമരശ്ശേരി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply