പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

0

തിരുവനന്തപുരം : കഷായത്തില്‍ വിഷം കലര്‍ത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തളളി നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിയെ കസ്റ്റഡിയില്‍ വച്ച് തന്നെ ഉടന്‍ വിചാരണ നടത്താന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു.

ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമാണെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്റെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

ജാമ്യം ലഭിച്ചാല്‍ ഗ്രീഷ്മ സാക്ഷികളെ സ്വാധീനിക്കും. കക്ഷികളെ സ്വാധീനിക്കും. അത്തരം നീക്കം വിചാരണയെ ബാധിക്കുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 14 നാണ് തമിഴ്‌നാട് പളുകളലിലുളള വീട്ടില്‍ വച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് ഷരോണ്‍ മരണമടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here