വഴിയരികിൽ ബോധരഹിതയായി കിടന്ന അദ്ധ്യാപികയ്ക്ക് മന്ത്രി റോഷി അഗസ്റ്റിൻ രക്ഷകനായി

0

വഴിയരികിൽ ബോധരഹിതയായി കിടന്ന അദ്ധ്യാപികയ്ക്ക് മന്ത്രി റോഷി അഗസ്റ്റിൻ രക്ഷകനായി. പുനലൂർ ഗവ. യുപി സ്‌കൂളിലെ പ്രധാന അദ്ധ്യാപിക സാലിയെയാണ് മന്ത്രിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തിയത്. അദ്ധ്യാപികയെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കുക ആയിരുന്നു.

മന്ത്രി കൊല്ലത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുമ്പോഴാണ് സംഭവം. കുണ്ടറയ്ക്കു സമീപം ചീരങ്കാവു വച്ചാണ് വഴിയരികിൽ ബോധരഹിതയായി കിടക്കുന്ന സാലിയെ മന്ത്രിയും സംഘവും കണ്ടത്. ഉടൻ തന്നെ വണ്ടി നിർത്തി അദ്ധ്യാപികയ്ക്ക് പ്രഥമ ശുശ്രൂഷ നൽകി. ബോധം തെളിഞ്ഞ അദ്ധ്യാപികയെ ആശുപത്രിയിലെത്തിക്കാൻ പൈലറ്റ് വാഹനത്തിലുള്ള പൊലീസുകാർക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു. അദ്ധ്യാപികയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൈലറ്റ് ഇല്ലാതെ മന്ത്രി യാത്ര തുടർന്നു.

Leave a Reply