കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു

0

കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നിഥിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

കന്നഡ സിനിമ ടിവി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നിതിൻ ഗോപി. സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ടിവി സീരിയൽ സംവിധായകൻ കൂടിയായ നിതിൻ ഗോപി ഹലോ ഡാഡി, കേരളീയ കേസരി, മുത്തിനന്ത ഹെന്ദാടി തുടങ്ങിയ സിനിമകളിലൂടെയാണ് ജനശ്രദ്ധ ആകർഷിച്ചത്. പ്രമുഖ നടൻ വിഷ്ണുവർധനൊപ്പം സാഹസ സിംഹ എന്ന ചിത്രത്തിൽ അഭിനയിച്ച് ബാലതാരമായിരുന്നപ്പോൾ തന്നെ നിതിൻ ഗോപി പേരെടുത്തിരുന്നു.

ശ്രുതി നായിഡു നിർമ്മിച്ച ജനപ്രിയ സീരിയൽ പുനർ വിവാഹയിലും നിതിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കന്നഡ കുടുംബ പ്രേക്ഷകർക്കിടയിൽ ജനപ്രിയ സീരിയലായിരുന്നു ഇത്. ഹരഹര മഹാദേവ് എന്ന ഭക്തി സീരിയലിന്റെ ഏതാനും എപ്പിസോഡുകളിൽ അദ്ദേഹം അതിഥി വേഷങ്ങൾ ചെയ്യുകയും നിരവധി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പുനർവിവാഹ എന്ന പേരിൽ നിതിൻ ഗോപി സംവിധാനം ചെയ്ത സീരിയൽ പ്രേക്ഷക ശ്രദ്ധ നേടി. അടുത്തിടെ നിതിൻ ഒരു പുതിയ സീരിയൽ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു, അതിനായി ഒരു പ്രമുഖ കന്നഡ ചാനലുമായി ചർച്ചയിലായിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണം

Leave a Reply