എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം ; ഒരു ബോഗി പൂര്‍ണ്ണമായും കത്തി നശിച്ചു ; അട്ടിമറിയെന്ന് സംശയം

0


കണ്ണൂർ: എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമന വിഭാഗം എത്തി തീ അണച്ചു. പുലർച്ചെ 1.45 ഓടെ ആണ് തീപടർന്നത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായിട്ടാണ് റെയില്‍വേ പോലീസ് പറയുന്നത്.

കത്തിയത് എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ്. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തം. രാത്രി 11.45 ഓടെ കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം എഞ്ചിനും വേര്‍​പെടുത്തിയതിനും ശേഷമാണ് തീപിടിച്ചത്. തീപിടിച്ച കോച്ച് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.

പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. കാനുമായി ഒരാള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ​കിട്ടിയിട്ടുണ്ടെന്നാണ് വിവരം. നേരത്തേ ഏലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. മൂന്ന് പേര്‍ ഈ സംഭവത്തില്‍ മരണപ്പെടുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here