40 ദിവസത്തിന് ശേഷം തെരച്ചിലിന് ഫലം; ആമസോണ്‍ വനത്തില്‍ കാണാതായ കുട്ടികളെ സൈന്യം കണ്ടെത്തി

0

കൊളംബിയന്‍ സൈന്യം നടത്തിയ തെരച്ചിലിനൊടുവില്‍ ആമസോണില്‍ വിമാനം തകര്‍ന്ന് കാണാതായ നാലു കുട്ടികളെയും കണ്ടെത്തി. കുട്ടികളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്റ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. കുട്ടികള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. വനത്തില്‍ അകപ്പെട്ട് 40 ദിവസത്തിന് ശേഷമാണ് സൈനികര്‍ കുട്ടികളെ കണ്ടെത്തിയത്.

ഒന്നും നാലും ഒമ്പതും 13 വയസ്സും പ്രായത്തിലുള്ള കുട്ടികളെ മെയ് 1 നായിരുന്നു ആമസോണ്‍ കാടിനുള്ളില്‍ വിമാനം തകര്‍ന്നുവീണ് കാണാതായത്. വിവരം പുറത്തുവന്നതിന് ശേഷം കൊളംബിയന്‍ സൈന്യം സമാനതകളില്ലാത്ത തെരച്ചിലാണ് നടത്തിയത്. കുട്ടികളെ കണ്ടെത്തിയതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

”രാജ്യത്തിനാകെ സന്തോഷം! കൊളംബിയന്‍ കാട്ടില്‍ 40 ദിവസം മുമ്പ് നഷ്ടപ്പെട്ട 4 കുട്ടികളെ ജീവനോടെ കണ്ടെത്തി, പെട്രോ ട്വിറ്ററില്‍ കുറിച്ചു, അവിടെയുള്ള ഓപ്പറേഷനില്‍ പങ്കെടുത്ത നിരവധി സൈനികരുടെയും തദ്ദേശീയരുടെയും ഫോട്ടോ പോസ്റ്റ് ചെയ്തു. 13, ഒമ്പത്, നാല്, ഒന്ന് വയസ്സുള്ള സഹോദരങ്ങളെ രക്ഷിക്കുക.”

LEAVE A REPLY

Please enter your comment!
Please enter your name here