പനി കൂടിയതിനെ തുടർന്ന് കുട്ടിയുമായി ആശുപത്രിയിലേക്ക് പോകവെ അപകടം; കാർ പോസ്റ്റിലിടിച്ച് തെറിച്ചു വീണ ഒന്നര വയസ്സുകാരിക്ക് ദാരുണ മരണം

0


ചേർത്തല: പനി കൂടി ഫിക്‌സ് വന്ന കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുംവഴി കാർ പോസ്റ്റിലിടിച്ച് ഒന്നര വയസുകാരി മരിച്ചു. ചേർത്തല നഗരസഭ നാലാം വാർഡിൽ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പിൽ മുനീറിന്റെയും അസ്‌നയുടെയും മകൾ ഒന്നര വയസുള്ള ഹയ്‌സ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപമാണ് അപകടം. നിയന്ത്രണം വിട്ട കാർ വളവ് തിരിയവെ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പനി കൂടി ഫിക്‌സ് ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഉടൻ ചേർത്തല താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ പിതാവ് മുനീറിനും പരുക്കുണ്ട്

Leave a Reply