അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കേരളത്തിലുള്ള മലയാളി വീട്ടമ്മയ്ക്ക് 22 ലക്ഷത്തിലേറെ രൂപയുടെ സമ്മാനം ലഭിച്ചു

0

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കേരളത്തിലുള്ള മലയാളി വീട്ടമ്മയ്ക്ക് 22 ലക്ഷത്തിലേറെ രൂപയുടെ (ഒരു ലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് ഗ്യാരന്റീഡ് വീക്കിലി ഇഡ്രോ നറുക്കെടുപ്പിൽ കേരളത്തിലുള്ള 79 കാരിയായ വീട്ടമ്മ സി.കെ. പത്മാവതിക്കാണ് ലക്ഷങ്ങളുടെ സമ്മാനം ലഭിച്ചത്. സമ്മാനത്തുക പത്മാവതി അമ്മ നാല് സുഹൃത്തുക്കളുമായി പങ്കിടും.

ബിഗ് ടിക്കറ്റിൽ കോടികൾ നേടുന്നവരെക്കുറിച്ച് മലയാളം പത്രങ്ങളിൽ വായിച്ചറിഞ്ഞതോടോയൊണ് പത്മാവതി അമ്മയ്ക്ക് ബിഗ് ടിക്കറ്റിനോട് ഇഷ്ടം തോന്നുന്നത്. 2017 മുതൽ നാലു കൂട്ടുകാരികളോടൊപ്പം ബിഗ് ടിക്കറ്റ് എടുക്കാൻ തുടങ്ങി. ഇപ്രാവശ്യം അവസാന നിമിഷമാണ് താൻ ടിക്കറ്റെടുത്തതെന്ന് സന്തോഷ വിവരം അറിയിക്കാൻ വിളിച്ച ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞു. സമ്മാനത്തുക കൊണ്ട് തന്റെ വീടിന്റെ അറ്റകുറ്റപ്പണികളെടുക്കാനാണ് ആഗ്രഹം.

ഇവരടക്കം മൂന്ന് ഇന്ത്യക്കാർക്കാണ് ഇപ്രാവശ്യം ഒരു ലക്ഷം ദിർഹം സമ്മാനം ലഭിച്ചത്. ആകെ 23 പേർ വിജയികളായി. ഇവരിൽ 20 പേർക്ക് 10,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഇന്ത്യ, ലബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് സ്വദേശികളാണ് വിജയികൾ. ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ഗൗതം ബസു(64)വാണ് 22 ലക്ഷം രൂപയിലേറെ(ഒരു ലക്ഷം ദിർഹം) സമ്മാനം നേടിയ മറ്റൊരു വിജയി. കഴിഞ്ഞ 25 വർഷമായി യുഎഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം 2 വർഷം മുൻപ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതുമുതൽ ഒറ്റയ്ക്ക് ടിക്കറ്റ് വാങ്ങിക്കാൻ തുടങ്ങി. സമ്മാനത്തുക തന്റെ വ്യാപാരം വിപുലീകരിക്കാൻ ഉപയോഗിക്കാനാണ് തീരുമാനം.

കഴിഞ്ഞ അഞ്ച് വർഷമായി ദുബായിൽ കഫ്റ്റീരിയ നടത്തുന്ന മലയാളി യുവാവ് മുഹമ്മദ് ഷമീർ(28) ആണ് മറ്റൊരു ഭാഗ്യവാൻ. 22 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം രൂപ) ലഭിച്ച മൂന്നാമത്തെ വിജയി ഷമീർ ആണ്. കഴിഞ്ഞ രണ്ട് വർഷമായി 14 സുഹൃത്തുക്കളുമായി ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങിക്കാറുണ്ട്.

Leave a Reply