പാലക്കുഴ പഞ്ചായത്തിലെ കരിമ്പനയില്‍ കശാപ്പു തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

0

പാലക്കുഴ പഞ്ചായത്തിലെ കരിമ്പനയില്‍ കശാപ്പു തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം അമ്പൂരി സ്വദേശി ബിനു എന്നു വിളിക്കുന്ന രാധാകൃഷ്‌ണ(47) നാണ്‌ കൊല്ലപ്പെട്ടത്‌. കൂടെ താമസിച്ചിരുന്ന തമിഴ്‌നാട്‌ കടയം ഭാരതി നഗര്‍ സ്വദേശി നാഗാര്‍ജുനെ (22)തെങ്കാശിയില്‍നിന്നു പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇരുവരും കൃത്താട്ടുകുളത്തെ കശാപ്പു തൊഴിലാളികളാന്ന്‌. ടോയ്‌ലറ്റ്‌ ഉപയോഗിക്കുന്നതു സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ്‌ കൊലപാതത്തില്‍ കലാശിച്ചത്‌.
മൃതദേഹം വീടിനുളിലെ മുറിയില്‍ കട്ടിലില്‍ കഴുത്തിന്‌ മുറിവേറ്റ നിലയിലാണ്‌ കാണപ്പെട്ടത്‌.
പുത്തന്‍കുരിശ്‌ ഡിവൈ.എസ്‌.പി റ്റി.ബി. വിജയന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. മരണപ്പെട്ട രാധാകൃഷ്‌ണന്‍ 30 വര്‍ഷത്തിലേറെയായി ഇതേ കശാപ്പുശാലയിലെ ജീവനക്കാരനാണ്‌. നാഗാര്‍ജുന്‍ രണ്ടാഴ്‌ച മുമ്പാണ്‌ ഇവിടെ ജോലിക്കെത്തിയത്‌.
താമസത്തിനായി കടയുടമ നല്‍കിയിട്ടുള്ള വീട്ടിലാണ്‌ ഇരുവരും താമസിച്ചിരുന്നത്‌. ഡോഗ്‌ സ്‌ക്വാഡും ഫോറന്‍സിക്‌ വിദഗ്‌ദരും സ്‌ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. കൊല്ലപ്പെട്ട രാധാകൃഷ്‌ണന്‍ അവിവാഹിതനാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here