മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ഉപയോഗിക്കുന്ന 14 മരുന്നുകൾ നിരോധിച്ചു; നിരോധിച്ചവയിൽ പനിക്കും ചുമയ്ക്കും അടക്കമുള്ളവ

0


ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ഉപയോഗിക്കുന്ന 14 മരുന്നുകൾ ആരോഗ്യമന്ത്രാലയം നിരോധിച്ചു. പനിക്കും ചുമയ്ക്കും അടക്കമുള്ള മരുന്നുകൾ നിരോധിച്ചവയുടെ പട്ടികയിൽ പെടുന്നു. വേണ്ടത്ര ഫലം ചെയ്യുന്നില്ല, ഉപയോഗം സൃഷ്ടിക്കാവുന്ന ദോഷഫലം എന്നിവ പരിഗണിച്ചാണു തീരുമാനം. ഇപ്പോൾ പൂർണമായും നിരോധിച്ച 14 എഫ്ഡിസികൾ അടക്കം 344 എണ്ണത്തിന്റെ നിരോധനം 2016 ൽ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വ്യത്യസ്ത മരുന്നുത്പാദക ഘടകങ്ങൾ നിശ്ചിത അളവിൽ ചേർത്തുണ്ടാക്കുന്ന ഫിക്‌സ്ഡ് ഡോസ് കോമ്പിനേഷൻസ് (എഫ്ഡിസി) ആണ് നിരോധിച്ചത്. വേണ്ടത്ര ഫലം ചെയ്യുന്നില്ല, ഉപയോഗം സൃഷ്ടിക്കാവുന്ന ദോഷഫലം എന്നിവ പരിഗണിച്ചാണു തീരുമാനം. ഇന്ത്യൻ വിപണിയിൽ മരുന്നു വിൽക്കാൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) അനുമതി വേണം. എന്നാൽ, സംസ്ഥാന തലത്തിൽ ലൈസൻസ് വാങ്ങിയായിരുന്നു പല കമ്പനികളും മരുന്നുൽപാദനം നടത്തിയിരുന്നത്. ഇതു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെത്തിയ ഹർജിയെ തുടർന്നായിരുന്നു 344 എണ്ണം നിരോധിക്കാനുള്ള ശുപാർശ.

നിരോധിച്ച എഫ്ഡിസിയും ഉപയോഗവും

*നിമിസ്ലൈഡ്+പാരസെറ്റമോൾ: വേദനസംഹാരി.

  • അമോക്‌സിലിൻ+ബ്രോംഹെക്‌സിൻ: കഫക്കെട്ട് കുറയ്ക്കാനും മറ്റും, ശ്വാസകോശ ചികിത്സയിൽ
  • ഫോൽകോഡിൻ+പ്രോമെഥസിൻ: വരണ്ട ചുമ, ഛർദി തുടങ്ങിയ സാഹചര്യങ്ങളിൽ.
  • പാരസെറ്റമോൾ+ബ്രോംഹെക്‌സിൻ+ഫിനൈൽഎഫ്രിൻ+ക്ലോർഫിനറമിൻ+ഗ്വായിഫെനിസിൻ: ജലദോഷപ്പനിക്കും മറ്റും.
  • സാൽബുട്ടമോൾ+ബ്രോംഹെക്‌സിൻ: ശ്വാസകോശ ചികിത്സയിൽ.

ചുമയ്ക്കുള്ളത്

  • ക്ലോർഫിനറമിൻ മാലിയേറ്റ്+ഡെക്‌സ്‌ട്രോമെഥോഫാൻ+ഗ്വായിഫെനിസിൻ+മെന്തോൾ

*ക്ലോഫിനറമിൻ മാലിയേറ്റ്+കൊഡിൻ സിറപ്പ്

  • അമോണിയം ക്ലോറൈഡ്+ബ്രോംഹെക്‌സിൻ+ഡെക്‌സ്‌ട്രോമെഥോർഫൻ
  • ബ്രോംഹെക്‌സിൻ+ഡെക്‌സ്‌ട്രോമെഥോർഫൻ+അമോണിയം ക്ലോറൈഡ്+മെന്തോൾ.

*ഡെക്‌സ്‌ട്രോമെഥോർഫൻ+ക്ലോർഫിനറമിൻ+ഗ്വായിഫെനിസിൻ+അമോണിയം ക്ലോറൈഡ്

  • അമോണിയം ക്ലോറൈഡ് +സോഡിയം സിട്രേറ്റ് +ക്ലോർഫിനറമിൻ മാലിയേറ്റ്+മെന്തോൾ.
  • സാൽബുട്ടമോൾ+ഹൈഡ്രോക്‌സിഇഥൈൽതിയോഫിലിൻ

Leave a Reply