12ാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ദുര്‍മന്ത്രവാദം മൂലമെന്ന് കുടുംബം

0

ഹൈദരാബാദ് : ഹൈദരാബാദില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു.ഭാരത് നഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.പെണ്‍കുട്ടി മരിച്ചത് ദുര്‍ മന്ത്രവാദത്തിന്റെ ഫലമായാണെന്നാണ് കുടുംബം ആരോപിക്കുന്നത്.ഹൈദരാബാദിലെ കുല്‍സുംപുര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ എട്ടു ദിവസമായി കുടുംബത്തിനെതിരെ ക്ഷുദ്രപൂജ നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ദിവസവും രാവിലെ വീടിന്റെ ഗേറ്റിനു സമീപം നാരങ്ങയും വിളക്കുകളുമെല്ലാം കാണാറുണ്ട്.ആരാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല.കുട്ടി മരിച്ച ദിവസവും ഇവ കണ്ടിരുന്നു.അതിനു പിറകെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്ഷുദ്ര പൂജ നടക്കുന്നത് സംബന്ധിച്ച്‌ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply