ഒഡീഷ ട്രെയിൻ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി യുഎഇ പ്രസിഡൻ്റ്

0

വൈശാഖ് നെടുമല

ദുബായ്: ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ ഖേദം രേഖപ്പെടുത്തി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ദു:ഖം രേഖപ്പെടുത്തിയത്.

ഇന്ത്യയിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവരോട് തൻ്റെ അനുശോചനം അറിയിക്കുന്നു. യുഎഇയിലെ എല്ലാവരുടെയും ചിന്തകൾ ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ തങ്ങൾ പ്രാർത്ഥിക്കുന്നു, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ 280 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 900 പേർക്കോളം പരിക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here