യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങൾ അയച്ച ആളുടെ മൊബൈൽ പരിശോധിച്ച പൊലീസ് ഞെട്ടി; ലഭിച്ചത് നഴ്സറി വിദ്യാർത്ഥികളുടെ നൂറുകണക്കിന് സ്വകാര്യദൃശ്യങ്ങൾ

0

യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങൾ അയച്ച ആളുടെ മൊബൈൽ പരിശോധിച്ചപ്പോൾ പൊലീസിന് ലഭിച്ചത് നഴ്സറി വിദ്യാർത്ഥികളുടെ നൂറുകണക്കിന് സ്വകാര്യദൃശ്യങ്ങൾ. ഇതേത്തുടർന്ന് നഴ്സറി സ്‌കൂൾ അദ്ധ്യാപകനെ അറസ്റ്റുചെയ്തു. വട്ടപ്പാറ സ്വദേശി ജോജു(27)വിനെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തത്.

്കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ൽപരം ചിത്രങ്ങളുമാണ് ഇയാളുടെ ഫോണിൽ കണ്ടെത്തിയത്. മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്‌കൂളിൽ എൽ.കെ.ജി., യു.കെ.ജി. വിദ്യാർത്ഥികളെയാണ് ഇയാൾ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങൾ അയച്ചെന്ന പരാതി ഉയർന്നത്.

ഈ സമയം ജോജു നാട്ടിലുണ്ടായിരുന്നു. ഇതേ തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോൺ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ ലഭിച്ചത്. ഇയാൾ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലിൽ സൂക്ഷിച്ചിരുന്നത്. പാരാതിപ്പെട്ട യുവതിക്കും മറ്റ് പെൺകുട്ടികൾക്കും ഇയാൾ അശ്ലീലസന്ദേശങ്ങൾ അയച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡുചെയ്തു.

Leave a Reply