വി.ഐ.പി.’ വാഹനമാണെങ്കിലും ഫ്ലാഷ്‌ ലൈറ്റ്‌ സ്‌ഥാപിച്ചാല്‍ പിഴ ഈടാക്കണം: ഹൈക്കോടതി

0


കൊച്ചി: സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ എല്‍.ഇ.ഡി ഫ്ലാഷ്‌ ലൈറ്റുകള്‍ സ്‌ഥാപിച്ചാല്‍ പിഴ ഈടാക്കണമെന്നു ഹൈക്കോടതി. നിയമവിരുദ്ധമായി സര്‍ക്കാര്‍ വാഹനങ്ങളില്‍ ഫ്ലാഷ്‌ ലൈറ്റുകള്‍ സ്‌ഥാപ്പിക്കുന്നതിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കണമെന്നു കോടതി സംസ്‌ഥാന പോലീസ്‌ മേധാവിക്കും ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കി.
വാഹനം വാങ്ങുമ്പോള്‍ അതിലുള്ള ലൈറ്റുകള്‍ക്ക്‌ പുറമേ മറ്റ്‌ അലങ്കാര ലൈറ്റുകള്‍ സ്‌ഥാപിക്കാന്‍ പാടില്ല. മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നതായി ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്‌.
എല്‍.ഇ.ഡി. ഫ്ലാഷ്‌ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന്‌ 5000 രൂപ പിഴ ഈടാക്കും. സര്‍ക്കാര്‍ വാഹനങ്ങളാണെങ്കില്‍ വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴത്തുക നല്‍കേണ്ടിവരിക. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍.ഇ.ഡി. ഫ്ലാഷ്‌ ലൈറ്റ്‌ ഘടിപ്പിച്ച്‌ സംസ്‌ഥാനത്ത്‌ എത്തിയാല്‍ അവയ്‌ക്കെതിരേയും നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here