ടോറസിനടിയിൽപ്പെട്ടു; മാവിന്റെ ശിഖരം ഒടിഞ്ഞു വീണു: ഷാജി ഒരാഴ്ചയ്ക്കിടെ രക്ഷപ്പെട്ടത് രണ്ടപകടങ്ങളിൽ നിന്നും

0


ഏറ്റുമാനൂർ: സിപിഎം. നീണ്ടൂർ ലോക്കൽ സെക്രട്ടറി മലയിൽപറമ്പിൽ എം. എസ്. ഷാജി ഒരാഴ്ചയ്ക്കിടെ രക്ഷപ്പെട്ടത് രണ്ടപകടങ്ങളിൽ നിന്ന്. അതും നൂലിഴ വ്യത്യാസത്തിൽ.സ്‌കൂട്ടറിൽ സഞ്ചരിക്കവെ സംക്രാന്തിയിൽ വെച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടോറസ് ലോറിക്കടിയിൽപ്പെട്ടത്.

തിങ്കളാഴ്ച വൈകീട്ട് കാറിൽ സഞ്ചരിക്കുമ്പോൾ കൂറ്റൻ മാവിന്റെ ശിഖരം ഒടിഞ്ഞുവീണു. അതും കാറിന്റെ തൊട്ടു മുൻപിൽ. പെട്ടെന്ന് ചവിട്ടിനിർത്തിയതിനാൽ വൻ ദുരന്തമൊഴിവായി. രണ്ടു വട്ടവും ഒരു പോറൽ പോലുമേൽക്കാതെ ജീവൻ തിരികെ കിട്ടയതിന്റെ സന്തോഷത്തിലാണ് ഷാജി.

കഴിഞ്ഞയാഴ്ച സംക്രാന്തിയിൽ വച്ചാണ് സ്‌കൂട്ടറിൽ സഞ്ചരിക്കവെ ടോറസിനടിയിൽപ്പെട്ടത്. ടോറസ് ലോറിക്കടിയിൽനിന്നു നാട്ടുകാരാണ് ഷാജിയെ വലിച്ചുപുറത്തെടുത്തത്. ബൈക്ക് അന്ന് ഭാഗികമായി തകർന്നു. ഇതിന്റെ നടുക്കം വിട്ടൊഴിയും മുൻപാണ് തിങ്കളാഴ്ചത്തെ സംഭവം. ഡിവൈഎഫ്ഐ. മേഖലാപ്രസിഡന്റായ സുധീഷ്‌കുമാറിനൊപ്പം വീട്ടിൽനിന്നു പ്രാവട്ടത്തുള്ള പാർട്ടി ഓഫീസിലേക്ക് വരികയായിരുന്നു ഷാജി. സുധീഷായിരുന്നു കാർ ഓടിച്ചിരുന്നത്.

കുറെ നാളായി അപകടാവസ്ഥയിൽ വഴിയരികിൽ നിൽക്കുകയായിരുന്നു മാവ്. ചെറു ചാറ്റൽമഴയുണ്ടായിരുന്നു. പൊടുന്നനെ അപ്രതീക്ഷിതമായി കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം റോഡിൽ മറ്റുവാഹനങ്ങളില്ലാതിരുന്നതിനാലും കാർ പെട്ടെന്നുനിർത്താൻ കഴിഞ്ഞതിനാലുമാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. ഈ മരത്തിന്റെ അപകടാവസ്ഥ സംബന്ധിച്ച് മാധ്യമങ്ങൾ നേരത്തേ വാർത്ത നൽകിയിരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here