വെള്ളചാട്ടത്തില്‍ കുളിക്കാന്‍ പോയ യുവാവ് പാറയില്‍ വീണ് വാരിയെല്ലൊടിഞ്ഞു ഗുരുതരാവസ്ഥയിലായി; കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ടു മറിഞ്ഞു

0


അടിമാലി: വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പെട്ട വിനോദസഞ്ചാരിയായ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞു. സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരുക്ക്. ആലപ്പുഴ അറവുകാട് സ്വദേശി പുത്തന്‍ചിറയില്‍ യദു ജയനാണ് (20) പന്ത്രണ്ടാംെമെലിലെ അമ്മാവന്‍ കുത്തിലെ വെള്ളചാട്ടത്തില്‍ നിന്നു താഴേക്കു വീണത്.

യദുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുണ്ടായ അപകടത്തില്‍ അടിമാലി അഗ്‌നിരക്ഷാ സേനയിലെ ഫയര്‍മാന്‍മാരായ െവെക്കം ഇല്ലിചോട്ടില്‍ സനീഷ് (36), തിരുവനന്തപുരം കിളിമാനൂര്‍ വട്ടപ്പാറയില്‍ സണ്ണി (36), ആംബുലന്‍സ് ഡ്രൈവര്‍ നഗില്‍ (28), രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പത്താംെമെല്‍ പള്ളിക്കരയില്‍ ഗിരീഷ് (36) എന്നിവര്‍ക്കാണു പരുക്കേറ്റത്.

ഇന്നലെ െവെകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. വെള്ളച്ചാട്ടത്തില്‍പെട്ടവരെ എറണാകുളം, കോട്ടയം മേഖലയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യദുവിനൊപ്പമുണ്ടായിരുന്ന 12 പേര്‍ അടിമാലിക്കു സമീപം പന്ത്രണ്ടാംെമെലിലെ അമ്മാവന്‍ കുത്തിലെ വെള്ളചാട്ടത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ കുളിക്കാന്‍ എത്തി. സംഘം പാറയിലൂടെ കയറുന്നതിനിടെ വീണ് യദുവിന്റെ വാരിയെല്ലൊടിഞ്ഞ് ഗുരുതരാവസ്ഥയിലായി.

സംഭവമറിഞ്ഞ് അടിമാലി അഗ്‌നിരക്ഷാ സേനയും ആംബുലന്‍സും സ്ഥലത്തെത്തി. തുടര്‍ന്ന് യദുവിനെ രക്ഷിച്ച് ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു പോകുമ്പോള്‍ ചാറ്റുപാറയിലെ വളവില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഫയര്‍മാന്‍ സണ്ണിയുടെ െകെവിരലുകള്‍ക്ക് ക്ഷതം സംഭവിച്ചു. സനീഷിനും പരുക്കേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here