യുവാവിനെ വശീകരിച്ച് ലോഡ്ജിലെത്തിച്ച് മയക്കുമരുന്നു നൽകി; മയക്കി കിടത്തിയ ശേഷം സ്വർണാഭരണങ്ങളും പണവും തട്ടി; പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

0

യുവാവിനെ വശീകരിച്ച് ലോഡ്ജിലെത്തിച്ച് മയക്കുമരുന്നു നൽകി മയക്കി കിടത്തിയ ശേഷം സ്വർണാഭരണങ്ങളും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നുകുഴി ബാർട്ടൺഹിൽ സ്വദേശി സിന്ധു (34), വള്ളക്കടവ് പുതുവൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജ (29) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് തമിഴ്‌നാട്ടിൽനിന്ന് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ 21-ന് പുലർച്ചെയായിരുന്നു സംഭവം. വെട്ടുകാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും അഞ്ചുപവന്റെ മാലയും ഒന്നരപ്പവന്റെ മോതിരവുമാണ് കവർന്നത്. കിഴക്കേക്കോട്ട ഭാഗത്തുനിന്നും യുവാവിനെ മെഡിക്കൽ കോളേജിനു സമീപത്തുള്ള ലോഡ്ജിൽ എത്തിച്ചശേഷം പാനീയത്തിൽ മയക്കുമരുന്നു നല്കി മയക്കിയശേഷമായിരുന്നു കവർച്ച.

പ്രത്യേക അന്വേഷണസംഘം പ്രതികളെ തമിഴ്‌നാട്ടിൽനിന്നു പിടികൂടുകയായിരുന്നു. നാഗർകോവിലിലുള്ള ധനകാര്യ സ്ഥാപനത്തിൽ ഇവർ പണയം വെച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു. വശീകരിച്ച് ലോഡ്ജ് മുറികളിൽ എത്തിച്ച് ഗുളികകൾ നൽകി മയക്കി പണവും സ്വർണവും അപഹരിക്കുന്നതാണ് ഇവരുടെ രീതി. പലരും പരാതി നൽകാറില്ല. ഇൻസ്പെക്ടർ പി.ഹരിലാലിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ പ്രശാന്ത് സി.പി. പ്രിയ, ലഞ്ചു ലാൽ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply