മൂന്നു കുട്ടികളെ കാറിന്റെ സൺറൂഫിൽ ഇരുത്തി അപകടകരമാം വിധം കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

0

മൂന്നു കുട്ടികളെ കാറിന്റെ സൺറൂഫിൽ ഇരുത്തി അപകടകരമാം വിധം കാറോടിച്ച ഡ്രൈവറുടെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് (എംവിഡി) സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇയാൾ കുട്ടികളെ ഇരുത്തി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടപടി.

മൂന്നു കുട്ടികളെ കാറിന്റെ സൺറൂഫിൽ ഇരുത്തിയ ശേഷം കാറുടമയായ നരിക്കുനി പന്നിക്കോട് സ്വദേശി മുജീബ് അമിതവേഗത്തിൽ വാഹനമോടിച്ചു പോവുകയായിരുന്നു. ഇതുകണ്ട് പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാർ കാറിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് എംവിഡി വിവരം അറിയുന്നത്.

ദൃശ്യങ്ങളിൽ നിന്നും വാഹനയുടമയെ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കൊടുവള്ളി ജോയിന്റ് ആർടിഒ ഓഫിസിൽ രജിസ്റ്റർ ചെയ്ത വാഹനമാണെന്ന് മനസ്സിലായതോടെ മുജീബിനെ ആർടിഒ ഓഫിസിൽ വിളിച്ചുവരുത്തി കാരണം കാണിക്കൽ നോട്ടിസ് നൽകി. കാറോടിച്ചത് താനാണെന്ന് മുജീബ് സമ്മതിച്ചു. മുജീബിൽനിന്ന് വിശദീകരണം തേടിയശേഷമാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ആറുമാസത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here