യുവതിയെ പീഡിപ്പിച്ചന്ന കേസിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

0

യുവതിയെ പീഡിപ്പിച്ചന്ന കേസിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം ഈസ്റ്റ് ചിഞ്ചുഭവനിൽ രഞ്ജിത്ത്(38), അങ്ങാടിക്കൽ മംഗലത്ത് അനീഷ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

യുവതിയുടെ ഭർത്താവിന്റെ സുഹൃത്തിന്റെ ഭാര്യ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. ഇവരെ കാണാൻ പോകവെ രഞ്ജിത്തും അനീഷും ചേർന്ന് കാറിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. രഞ്ജിത്തും അനീഷും സഞ്ചരിച്ച കാറിലാണ് യുവതി ആശുപത്രിയിലേക്ക് പോയത്. മറ്റൊരു സുഹൃത്തിന്റെ ബൈക്കിലാണ് ഭർത്താവ് പോയത്.

യാത്രാമധ്യേ കാറിൽവെച്ച് രഞ്ജിത്തും അനീഷുംചേർന്ന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കോടതി പ്രതികളെ റിമാൻഡുചെയ്തു.

Leave a Reply