പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങി പിടിച്ചെടുത്ത ബൈക്ക് വിട്ടുനൽകിയ ഗ്രേഡ് എസ്‌ഐ.യെ സസ്‌പെൻഡ് ചെയ്തു

0

പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയ ശേഷം കേസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ബൈക്ക് വിട്ടുനൽകിയ ഗ്രേഡ് എസ്‌ഐ.യെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ. എം.എ. നൗഷാദിനെയാണ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. . ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ. എ. ശ്രീനിവാസ് ആണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ഈസ്റ്റർ ദിനത്തിൽ അതിരമ്പുഴയിൽ ഓട്ടോറിക്ഷ മറിഞ്ഞതിനെച്ചൊല്ലി തുടർച്ചയായി നാല് അടിപിടികേസുകൾ ഏറ്റുമാനൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒരു കേസ് അന്വേഷണം നൗഷാദിനായിരുന്നു. ആ കേസില പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇത്.

സുഹൃത്തിന്റെ അച്ഛൻ, ബൈക്ക് വിട്ടുനൽകുന്നതിന് എസ്‌ഐ.യ്ക്ക് അയ്യായിരം രൂപ നൽകി. പണംവാങ്ങിയ എസ്‌ഐ., ബൈക്ക് ഉടമയ്ക്ക് വിട്ടുനൽകുകി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. പി.എം.വർഗീസാണ് അന്വേഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here