ബോംബ് സ്‌ഫോടനദൃശ്യം പ്രചരിപ്പിച്ചവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

0

ബോംബ് സ്‌ഫോടനദൃശ്യം പ്രചരിപ്പിച്ചവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബോംബ് നിർമ്മിക്കുകയും റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി ജെ. വിമൽ ആണ് തള്ളിയത്. രണ്ടുമുതൽ നാലുവരെ പ്രതികളായ മുഴപ്പിലങ്ങാട് പ്രവീൺ നിവാസിൽ കെ. അശ്വിൻ (19), മുഴപ്പിലങ്ങാട് തയ്യിൽ ഹൗസിൽ വിഷ്ണു പ്രഭാകരൻ (20), എ. അശ്വന്ത് (21) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്.

മുഴപ്പിലങ്ങാട് മോഹനൻപീടിക വിവേകാനന്ദ നഗറിൽ ഏപ്രിൽ 20-ന് വൈകിട്ടാണ് സംഭവം. കേസിലെ ഒന്നാംപ്രതി ബി.വി. ധനുഷിനെ (19) സംഭവശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ധനുഷ് റിമാൻഡിലാണ്. ധനുഷിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. തെങ്ങിനോട് ചേർന്നുനിന്ന് ബോംബ് നിർമ്മിച്ച് ബോംബ് പൊട്ടിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. പ്രതികൾക്ക് മുൻകൂർജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Leave a Reply