ആന്ത്രോത്തിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട അറേബ്യൻ സീ കപ്പൽ ആന്ത്രോത്ത് തീരത്തിനരികെ മണലിലുറച്ചു പോയി

0

കൊച്ചി: 235 യാത്രക്കാരുമായി ലക്ഷദ്വീപിലെ ആന്ത്രോത്തിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട അറേബ്യൻ സീ കപ്പൽ ആന്ത്രോത്ത് തീരത്തിനരികെ മണലിലുറച്ചു പോയി. ശനിയാഴ്ച രാത്രി ഒൻപതോടെ കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പലാണ് വൈകാതെ ആഴംകുറഞ്ഞ ഭാഗത്ത് ഉറച്ചുപോയത്. തുടർന്ന് ദ്വീപിലെ മത്സ്യത്തൊഴിലാളികളും കപ്പൽ, പോർട്ട് ജീവനക്കാരും ചേർന്ന് ബോട്ടിൽ കെട്ടിവലിച്ചാണ് കപ്പൽ മണൽതിട്ടയിൽനിന്ന് ഇറക്കിയത്.

കപ്പലിലുള്ളവർ വിവരം നൽകിയതനുസരിച്ച് മത്സ്യബന്ധന ബോട്ടുകൾ കുതിച്ചെത്തി കപ്പൽ കൂടുതൽ തീരത്തോടടുക്കാതെ കെട്ടിവലിച്ചു നിർത്തി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വലിയ ബോട്ട് കൂടി കൊണ്ടുവന്നാണ് കപ്പൽ മണൽതിട്ടയിൽ നിന്നും നീക്കിയത്. അതിനിടെ പാറയിലാണോ കപ്പൽ ഉറച്ചതെന്ന സംശയവും ഉയർന്നു. പ്രാഥമിക പരിശോധനയിൽ കുഴപ്പമില്ലെന്ന് കണ്ടതോടെയാണ് രാത്രി 10.45-ന് യാത്ര പുനരാരംഭിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെ കപ്പൽ കൊച്ചിയിലെത്തി.

അടിത്തട്ടിൽ കാര്യമായ കേടുപാടുകൾ ഉണ്ടോയെന്ന പരിശോധന ഞായറാഴ്ചതന്നെ തുടങ്ങി. ‘അറേബ്യൻ സീ’ കപ്പൽ സർവീസ് നിർത്തിവെക്കാനും സാധ്യതയുണ്ട്. നിലവിൽ അഞ്ച് കപ്പലുകളാണ് കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്നത്.

Leave a Reply