ഊണിനൊപ്പം നൽകിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു; ഭക്ഷണം വേസ്റ്റ് ബക്കറ്റിൽ വലിച്ചെറിഞ്ഞ് അലമ്പുണ്ടാക്കി ജയിൽപുള്ളി: പൂജപ്പുര ജയിലിൽ തടവുകാരൻ ഡപ്യൂട്ടി സൂപ്രണ്ടിനെ അടക്കം ആക്രമിച്ചു

0


തിരുവനന്തപുരം: ഊണിനൊപ്പം നൽകിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞു പോയതിൽ പ്രകോപിതനായ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരാണ് ജയിൽപ്പുള്ളിയുടെ ആക്രമണത്തിന് ഇരയായത്. വയനാട് സ്വദേശിയായ തടവുകാരൻ ഫൈജാസാണ് (42) ആക്രമണം നടത്തിയത്. മട്ടൻ കറിയുടെ അളവ് കുറഞ്ഞതിൽ പ്രകോപിതനായ ഇയാൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇയാൾക്കെതിരെ ജയിൽ അധികൃതർ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തു.

ശനിയാഴ്ച ഉച്ചയ്ക്കു 2.30ന് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം. ഉച്ചയൂണിന് നൽകിയ മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വയ്ക്കുക ആയിരുന്നുു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞ ശേഷം ബഹളം തുടങ്ങി.

അക്രമണ സ്വഭാവം കാണിച്ചതോടെ ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here