ശിവശങ്കറിന്‌ ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാം: സുപ്രീം കോടതി

0


കൊച്ചി: ലൈഫ്‌ മിഷന്‍ കോഴക്കേസില്‍ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി ജൂലൈയിലേക്കു മാറ്റി.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സുപ്രീംകോടതി അവധിക്കാലത്തിനു പിരിയുന്നതിനു മുമ്പുതന്നെ കേസ്‌ പരിഗണിച്ച്‌ ഇടക്കാലജാമ്യം നല്‍കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇടക്കാല ജാമ്യം വേണമെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ പ്രത്യേക കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി.
സ്‌ഥിര ജാമ്യത്തിനായുള്ള അപേക്ഷ കോടതി ജൂലൈയിലേക്കു മാറ്റി. ജസ്‌റ്റിസ്‌ വി. രാമസുബ്രഹ്‌മണ്യം, ജസ്‌റ്റിസ്‌ പങ്കജ്‌ മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്‌. ഹര്‍ജിയില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനു സുപ്രീം കോടതി നോട്ടീസ്‌ അയച്ചിരുന്നു. ജാമ്യാപേക്ഷയെ ഇ.ഡി. ശക്‌തമായി എതിര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here