11 കെ.വി ലൈനിൽനിന്ന് ഷോക്കേറ്റ് വീണ കുരങ്ങനെ രക്ഷപ്പെടുത്തി

0

മമ്പാട്: 11 കെ.വി ലൈനിൽനിന്ന് ഷോക്കേറ്റ് വീണ കുരങ്ങനെ രക്ഷപ്പെടുത്തി. വടപുറം വള്ളിക്കെട്ട് റോഡിലാണ് സംഭവം. സമീപവാസി അറിയിച്ചത് പ്രകാരം എമർജൻസി റെസ്ക്യു ഫോഴ്സ് അംഗം ടി. നജുമുദ്ദീൻ ഉടൻ കുരങ്ങിനെ വടപുറം മൃഗാശുപത്രിയിൽ എത്തിച്ചു.

ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. സ​തീ​ഷ് കൃ​ത്രി​മ ശ്വാ​സം ന​ൽ​കി അ​പ​ക​ട നി​ല​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യ​വും ന​ൽ​കി. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത കു​ര​ങ്ങി​നെ ഫോ​റ​സ്റ്റ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന് കൈ​മാ​റി. ഷോ​ക്ക​ടി​ച്ച​പ്പോ​ൾ കൈ​യി​ൽ ഉ​ണ്ടാ​യ പൊ​ള്ള​ൽ പൂ​ർ​ണ​മാ​യി മാ​റാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​രും. ഇ​തി​നാ​യി കു​ര​ങ്ങ​നെ നി​രീ​ക്ഷ​ണ​ത്തി​ൽ വെ​ച്ച് ചി​കി​ത്സ ന​ൽ​കും.

ഇ.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​എം. അ​ബ്ദു​ൽ മ​ജീ​ദ്, ബി​ബി​ൻ പോ​ൾ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ വി. ​നാ​രാ​യ​ണ​ൻ, നി​ഷ പു​ല്ലാ​നി എ​ന്നി​വ​രും സ​ഹാ​യ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു.

Leave a Reply