വന്ദേഭാരത് ആക്രമണം ഗൗരവത്തോടെ കണ്ട് റെയിൽവേ

0

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനു നേരെ വീണ്ടും കല്ലേറുണ്ടാകുമ്പോൾ പ്രതിയെ ഇനിയും പൊലീസിന് കണ്ടെത്താനായില്ല. ഒരു പയ്യനാണ് കല്ലെറിഞ്ഞതെന്ന് മാത്രമാണ് അറിവ്. കറുത്ത വസ്ത്രം ധരിച്ചിരുന്നു. എന്നാൽ ഇങ്ങനൊരാളെ സമീപവാസികൾക്കൊന്നും അറിയില്ല. കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ട് 3.27നു വളപട്ടണം റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനു സമീപമാണു ട്രെയിനിനു നേരെ കല്ലേറുണ്ടായത്.

ഇത് രണ്ടാം തവണയാണ് വന്ദേഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. ട്രെയിനിന്റെ ഗാർഡിന്റെ തൊട്ടുപിന്നിലെ എസി ചെയർകാർ കോച്ചിലാണു കല്ല് പതിച്ചത്. ഗ്ലാസിനു തൊട്ടുതാഴെ ആയതിനാൽ കാര്യമായ നാശനഷ്ടമില്ല. കല്ലു പതിച്ച ഭാഗത്തു പെയിന്റ് ഇളകിയിട്ടുണ്ട്. ട്രെയിൻ നിർത്താതെ യാത്ര തുടർന്നു. മെയ്‌ ഒന്നിനു രാത്രി മലപ്പുറം തിരുനാവായയ്ക്കു സമീപം വന്ദേഭാരതിനു നേരെയുണ്ടായ കല്ലേറിൽ ഗ്ലാസിനു കേടുപാടു സംഭവിച്ചിരുന്നു. അക്രമങ്ങളെ റെയിൽവേ ഗൗരവത്തോടെ കാണുന്നുണ്ട്.

വളപട്ടണത്തെ കല്ലേറിൽ സംഭവ സ്ഥലത്തെത്തി ആർപിഎഫും പൊലീസും പരിശോധന നടത്തി. തരൂർ കല്ലേറിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത സ്ഥലത്തുവച്ചായതിനാൽ പ്രതികളെ കണ്ടെത്താനായില്ല. ഇതു തന്നെ വളപട്ടണത്തും സംഭവിക്കാനാണ് സാധ്യത.

Leave a Reply