എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരിയെ തേൾ കുത്തി

0

എയർ ഇന്ത്യാ വിമാനത്തിൽ യാത്രക്കാരിയെ തേൾ കുത്തി. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയർന്നതിന് ശേഷമാണ് യാത്രക്കാരിയെ തേൾകുത്തിയത്. ഏപ്രിൽ 23നാണ് സംഭവം നടന്നതെന്നും യാത്രക്കാരി ചികിത്സ കഴിഞ്ഞ് അപകട നില തരണം ചെയ്തതായും എയർ ഇന്ത്യ അറിയിച്ചു.

വിമാനത്തിൽ ജീവനുള്ള പക്ഷികളെയും എലികളെയും കണുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ടങ്കിലും യാത്രക്കാരെ തേൾ കുത്തുന്നത് അപൂർവമാണ്. 2023 ഏപ്രിൽ 23ന് തങ്ങളുടെ AI 630 വിമാനത്തിൽ ഒരു യാത്രക്കാരിയെ തേൾ കുത്തിയത് വളരെ അപൂർവവും ദൗർഭാഗ്യകരവുമാണെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

വിമാനം മുംബൈയിൽ ലാൻഡ് ചെയ്ത ഉടൻ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയ്ക്കേ ശേഷം യാത്രക്കാരി പൂർവസ്ഥിതി കൈവരിച്ചതായും എയർ ഇന്ത്യ അറിയിച്ചു.

Leave a Reply