മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി നോർക്ക

0

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ നോർക്ക ഊർജ്ജിതമാക്കി. മലയാളി വിദ്യാർത്ഥികളെ തിങ്കളാഴ്ച ഇംഫാലിൽ നിന്ന് കൊൽക്കത്തയിൽ എത്തിച്ച ശേഷം ബെംഗളൂരുവിൽ എത്തിക്കും.

ഒമ്പത് മലയാളി വിദ്യാർത്ഥികളാണ് മണിപ്പൂരിൽ കുടുങ്ങിയത്. ഇതിൽ മൂന്ന് വിദ്യാർത്ഥികൾ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. കണ്ണൂർ കോഴിക്കോട് ജില്ലകളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ വീതം, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നുള്ള ഓരോ വിദ്യാർത്ഥികളുമാണ് മണിപ്പൂരിൽ കുടിങ്ങിയത്. ഇവരെ തിങ്കളാഴ്‌ച്ച ഉച്ചക്ക് 2.15-ന് ഇംഫാലിൽ നിന്ന് തിരിക്കുന്ന എയർ ഏഷ്യ വിമാനത്തിൽ കൊൽക്കത്തയിലെത്തിക്കും. തുടർന്ന് രാത്രി 9.30-ന് ബെംഗളൂരുവിൽ എത്തിക്കും.

മണിപ്പൂരിൽ കുടുങ്ങിയ മേഘാലയയിലെ നിന്നുള്ള വിദ്യാർത്ഥികളെ ചാർട്ടേർഡ് വിമാനത്തിൽ ഒഴിപ്പിക്കും. 61 വിദ്യാർത്ഥികളേയാണ് ഒഴിപ്പിക്കുന്നത്. ഇവർക്കുള്ള എല്ലാ സുരക്ഷയും ഉറപ്പാക്കാൻ മണിപ്പൂർ സർക്കാരിനോട് മേഘാലയ ആവശ്യപ്പെട്ടു. മണിപ്പൂരിലുള്ള മേഘാലയ സ്വദേശികളുടെ പട്ടികയും സംസ്ഥാന സർക്കാർ ശേഖരിക്കുന്നുണ്ട്.

Leave a Reply