ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ പതിനാല് ഇടങ്ങളിലായി എൻ.ഐ.എ പരിശോധന

0

ബിഹാർ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ പതിനാല് ഇടങ്ങളിലായി എൻ.ഐ.എ പരിശോധന. സിപിഐ(മാവോയിസ്റ്റ്)ന്റെ അടിസ്ഥാന പ്രവർത്തകരെയും അണികളെയും കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

ഝാർഖണ്ഡിൽ എട്ടിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. റാഞ്ചിയിലെ വിസ്തപൻ വിരോധി ജാൻ വികാഷ് ആന്ദോളൻ ഓഫീസിലും ബൊകാരോ, ധൻബാദ്, രാംഗഡ്, ഗിരിധിഹ് ജില്ലകളിലെ അണികളുടെ വീടുകളിലുമാണ് പരിശോധന. ബിഹാറിൽ ഗയ, ഖജാരിയ, ഔറംഗാബാദ് എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങളിലാണ് എൻ.ഐ.എ പരിശോധന നടക്കുന്നത്.

നിരവധി രേഖകളും മൊബൈൽ ഫോണുകൾ, ഡി.വി.ഡി ഡിസ്‌കുകൾ, മസ്ദൂർ സംഘാതൻ സമിതി, വി.വി.ജെ.വി.എ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ തുടങ്ങിയവ പരിശോധനകളിൽ പിടിച്ചെടുത്തിട്ടുണ്ട്.

2022 ഏപ്രിൽ 25ന് നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര നേതാക്കൾക്കെതിരെ യു.എ.പി.എ പ്രകാരം കേസ് രാജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാറിലും ഝാർഖണ്ഡിലും സംഘടന വ്യാപിപ്പിക്കാൻ ഗൂഢാലോചന നടത്തുന്നതിനും കുറ്റം ചുമത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here