ഷാറൂഖ് സെയ്ഫിയുമായി എൻഐഎ തെളിവെടുപ്പ് നടത്തി

0

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി എൻഐഎ തെളിവെടുപ്പ് നടത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചായിരുന്നു കൊച്ചി എൻഐഎ സംഘത്തിന്റെ തെളിവെടുപ്പ്. ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തിച്ചത്. സെയ്ഫി സ്റ്റ്ഷേനിൽനിന്നു പുറത്തേക്കിറങ്ങിയ വഴിയിലൂടെ സഞ്ചരിച്ചും തെളിവെടുത്തു.

എൻഐഎയുടെ കസ്റ്റഡിയിൽ കിട്ടിയ ശേഷമുള്ള ആദ്യ തെളിവെടുപ്പാണ് ഷൊർണൂരിലേത്. റെയിൽവേ സ്റ്റേഷനിൽ സെയ്ഫിക്ക് സഹായം നൽകിയവരുടെ വിവരവും എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിനായി ഷാറൂഖ് സെയ്ഫിയെ എലത്തൂരിലും കണ്ണൂരിലുമെത്തിക്കും.

Leave a Reply