കച്ചേരിത്താഴത്ത് പുതിയ പാലം: പരിശോധന ആരംഭിച്ചു

0

മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തെ തുടർന്ന് പരിശോധന ആരംഭിച്ചു.പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പ്രദേശത്ത് പരിശോധന നടത്തി.ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തെ തുടർന്ന് മാത്യു കുഴൽനാടൻ എം.എൽ.എയും എൽ.ഡി.എഫ് ഉന്നത നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ട് പലപ്പോഴായി പൊതുമരാമത്ത് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.


മൂവാറ്റുപുഴ-പുനലൂർ സ്റ്റേറ്റ് ഹൈവേ, എം.സി റോഡ്, ആരക്കുഴ റോഡ്, പിറവം റോഡ് എന്നിവ ടൗണിലെ ഏറ്റവും തിരക്കേറിയ പോസ്റ്റ് ഓഫിസ് ജങ്ഷനിലാണ് സംഗമിക്കുന്നത്.കൊച്ചി- ധനുഷ്കോടി ദേശീയപാതയും എം.സി റോഡും എറണാകുളം- തേക്കടി റോഡും വെള്ളൂർക്കുന്നം ജങ്ഷനിൽ വന്നുചേരുന്നു.

പോസ്റ്റ് ഓഫിസ് ജങ്ഷൻ മുതൽ വെള്ളൂർക്കുന്നം കവല വരെ ഈ റോഡുകളിൽകൂടി വരുന്ന വാഹനങ്ങൾ എല്ലാം കച്ചേരിത്താഴത്തുകൂടിയുള്ള എം.സി റോഡിലൂടെയാണ് കടന്നുപോകുന്നത്. ഇതിന്റെ ഭാഗമായി ടൗണിന്റെ ഹൃദയഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. ഇത്ഒഴിവാക്കാൻ പുതിയ പാലം അനിവാര്യമാണെന്ന നിലപാടാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഉള്ളത്.

Leave a Reply