സ്‌കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാൻ നീക്കം; വിയോജിച്ച് പ്രതിപക്ഷ സംഘടനകൾ

0


തിരുവനന്തപുരം: സ്‌കൂളുകളിൽ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. എന്നാൽ ഇതിനതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി. അധ്യയന വർഷം സ്‌കൂളിലെ പ്രവൃത്തി ദിവസങ്ങൾ 220 ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണു ശനിയാഴ്ചകളും പ്രവൃത്തി ദിവസമാക്കാമെന്ന നിർദ്ദേശം വകുപ്പ് മുന്നോട്ടുവച്ചത്. ഈ രീതിയിൽ പ്രവൃത്തി ദിവസങ്ങൾ ക്രമീകരിച്ചു കൊണ്ടുള്ള അക്കാദമി കലണ്ടറിന്റെ കരട് ക്യുഐപി അദ്ധ്യാപക സംഘടന യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

എന്നാൽ യോഗത്തിൽ പങ്കെടുത്ത സംഘടനകളിൽ പലതും ഇതിനോട് വിയോജിച്ചു. കോൺഗ്രസ് അനുകൂല സംഘടനയായ കെപിഎസ്ടിഎ വിയോജനം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെ സർക്കാരുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കാമെന്നി പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here