കേരളത്തിലെ നാട്ടുപ്ലാവുകളെ നട്ടുവളർത്താൻ മധ്യപ്രദേശ്

0

കേരളത്തിലെ നാട്ടുപ്ലാവുകളെ നട്ടുവളർത്താൻ മധ്യപ്രദേശ്. 2500 ഏക്കറിൽ നാട്ടുവൃക്ഷങ്ങൾകൊണ്ടൊരു വനമുണ്ടാക്കുന്നതിനാണ് കേരളത്തിന്റെ നാട്ടുപ്ലാവുകളുടെ കുരു മധ്യപ്രദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽനിന്ന് ചക്കക്കുരു ശേഖരണം തുടങ്ങി. യോഗാചാര്യൻ കംലേഷ് പട്ടേൽ നേതൃത്വം നൽകുന്ന ഹേർട്ട്ഫുൾനസ് ഫൗണ്ടേഷനാണ് മധ്യപ്രദേശ് സർക്കാരിനുവേണ്ടി പദ്ധതി നടത്തുന്നത്.

പതിനായിരം തൈകളാണ് ആദ്യഘട്ടത്തിൽ നടുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നാണ് ഇത്രയും ചക്കക്കുരു ശേഖരിക്കുന്നത്. ഇതിന് വിവിധ കർഷകഗ്രൂപ്പുകളുടെ സഹായം തേടിയിട്ടുണ്ട്. വരിക്കച്ചക്കയുടെ കുരുവിനാണ് പ്രഥമപരിഗണന നൽകുന്നത്. കുരു ഹൈദരാബാദിലെ ഫൗണ്ടേഷൻ ആസ്ഥാനത്തേക്കാണ് നൽകുക. അവിടെയാണ് മുളപ്പിച്ച് തൈകൾ കവറിലാക്കി അയക്കുകയെന്ന് കോട്ടയത്തെ സോണൽ കോ-ഓർഡിനേറ്റർ വി. അജിത്ത് കുമാർ പറഞ്ഞു.

ചക്കക്കുരു നൽകാൻ കൃഷിക്കാരും തോട്ടമുടമകളും വലിയ താത്പര്യം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം നാടൻപ്ലാവുകൾ കുറഞ്ഞുവരുന്നത് കേരളത്തിന്റെ തനത് ഇനങ്ങളുടെ കുരുകിട്ടാൻ പ്രയാസമുണ്ടാക്കിയേക്കുമെന്ന് കർഷകനായ എബി ഐപ്പ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here