കേരളത്തിലെ ആദ്യ ട്രാന്‍സ്‌ ബോഡിബില്‍ഡര്‍ പ്രവീണ്‍നാഥ്‌ ജീവനൊടുക്കി

0

കേരളത്തിലെ ആദ്യ ട്രാന്‍സ്‌ ബോഡിബില്‍ഡര്‍ പ്രവീണ്‍നാഥ്‌(26) ജീവനൊടുക്കി. വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവീണ്‍നാഥിനെ രക്ഷിക്കാനായില്ല.
പൂങ്കുന്നത്തെ വീട്ടിലായിരുന്നു വിഷം കഴിച്ച നിലയില്‍ പ്രവീണിനെ കണ്ടെത്തിയത്‌. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്‌. സംസ്‌ഥാനത്തെ ആദ്യ ട്രാന്‍സ്‌ ബോഡി ബില്‍ഡറെന്ന പേരിലാണ്‌ പാലക്കാട്‌ എലവഞ്ചേരി സ്വദേശിയായ പ്രവീണ്‍നാഥ്‌ ശ്രദ്ധ നേടിയത്‌. പ്രവീണ്‍നാഥും ട്രാന്‍സ്‌ജന്‍ഡറായ റിഷാന ഐഷുവും തമ്മിലുള്ള വിവാഹം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ പ്രണയദിനത്തില്‍ പാലക്കാട്‌ വച്ചായിരുന്നു വിവാഹം.
ഏറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ്‌ ഇരുവരും വിവാഹിതരായത്‌.ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയുന്നുവെന്ന വാര്‍ത്തയും പുറത്ത്‌ വന്നിരുന്നു. പ്രവീണ്‍ തന്നെയാണ്‌ ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്‌. പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്താല്‍ സമൂഹമാധ്യത്തില്‍ താന്‍ പോസ്‌റ്റ്‌ ചെയ്‌തതാണെന്നും അത്‌ വേഗം പിന്‍വലിച്ചുവെന്നുമാണ്‌ പ്രവീണ്‍ അതിനെ ന്യായീകരിച്ചത്‌. ട്രാന്‍സ്‌ ദമ്പതികള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത നിരസിച്ച്‌ പ്രവീണ്‍ മാധ്യമങ്ങള്‍ക്കും അഭിമുഖം നല്‍കിയിരുന്നു.
പ്രവീണ്‍ 2021-ല്‍ ട്രാന്‍സ്‌ജന്‍ഡര്‍ വിഭാഗത്തില്‍ മിസ്‌റ്റര്‍ കേരളയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വിഭാഗത്തില്‍ മിസ്‌റ്റര്‍ കേരള പട്ടം കരസ്‌ഥമാക്കിയ ആദ്യ ബോഡിബില്‍ഡറാണ്‌ പ്രവീണ്‍. 2022-ല്‍ രാജ്യാന്തര ബോഡി ബില്‍ഡിങ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിസ്‌റ്റ്‌ ആയിരുന്നു

Leave a Reply