പ്രാര്‍ഥനകളും വഴിപാടും നേര്‍ന്ന് വൈകികിട്ടിയ കണ്‍മണി, വീട്ടുകാരുടെ കുട്ടാപ്പി ; ആഗ്രഹം പോലെ മകള്‍ ഡോക്ടറുമായി ; ദുരന്തം ഡിസംബറില്‍ വിവാഹത്തിന് ഒരുങ്ങുമ്പോള്‍

0


കടുത്തുരുത്തി: വൈകി കിട്ടിയ കണ്‍മണി, പൊന്നുപോലെ വളര്‍ത്തിയ ഏക മകള്‍. ആഗ്രഹം പോലെ മകള്‍ ഡോക്ടറുമായി. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും സ്വപ്‌നങ്ങള്‍ വീണുടഞ്ഞു. ഇന്നലെ, കൊട്ടാരക്കരയില്‍ കുത്തേറ്റു മരിച്ച ഡോ. വന്ദനയുടെ മരണം മുട്ടുചിറയുടെ നോവായി.

കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ അബ്കാരി കോണ്‍ട്രാക്ടറായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരി ദമ്പതികളാണ് വന്ദന. ദമ്പതികള്‍ക്ക് വിവാഹശേഷം ഏറെ െവെകിയാണ് ഒരു കുഞ്ഞ് ജനിച്ചത്. പ്രാര്‍ഥനകളുംവഴിപാടും നേര്‍ന്ന് ലഭിച്ച മകളായിരുന്നു വന്ദന.

ചെറുപ്പം മുതലേ പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുന്നു വീട്ടുകാരുടെ കുട്ടാപ്പി. കുറവിലങ്ങാട് ഡീപോള്‍ ഹയര്‍സെക്കന്‍ഡറി പബ്ലിക് സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. സഹോദയ കലോത്സവങ്ങളിലും വന്ദന മുന്നിലുണ്ടായിരുന്നു. അസീസിയ മെഡിക്കല്‍ കോളജിലായിരുന്നു മെഡിസിന്‍ പഠനം. ഹൗസ് സര്‍ജന്‍സിക്ക് പ്രവേശിച്ചപ്പോള്‍ വീടിന്റെ മതിലില്‍ ഡോ. വന്ദനാ ദാസെന്ന ബോര്‍ഡും പതിപ്പിച്ചു.

എസ്.എന്‍.ഡി.പി. യോഗം കടുത്തുരുത്തി യൂണിയന്‍ മുന്‍ കൗണ്‍സിലറും കറുപ്പുന്തറ 2283-ാംനമ്പര്‍ ശാഖാ െവെസ് പ്രസിഡന്റുമാണ് മോഹന്‍ദാസ്. 28ന് ശാഖാ വാര്‍ഷിക പൊതുയോഗം നല്‍കുന്ന ആദരവിന് വന്ദന എത്താനിരിക്കുകയായിരുന്നു. ഡിസംബറോടെ വന്ദനയുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും കുടുംബം ആരംഭിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത ദുരന്തം.

Leave a Reply