വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴയിട്ട ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

0

വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴയിട്ട ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ട്രാഫിക് ഡപ്യൂട്ടി കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കണം.

വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനില്‍ ആര്‍.എസ്.അനിക്ക് ട്രാഫിക് പൊലീസില്‍ നിന്നും ഏപ്രില്‍ 4 ന് രാവിലെയാണ് പിഴയുടെ വിവരം മൊബൈല്‍ ഫോണില്‍ എസ് എം എസ് ലഭിച്ചത്. ശാസ്തമംഗലം- പേരൂര്‍ക്കട റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പിന്‍സീറ്റിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്നായിരുന്നു വിവരം. എന്നാല്‍ പരാതിക്കാരന്‍ ഏപ്രില്‍ 4 ന് താന്‍ വീട്ടില്‍ തന്നെയായിരുന്നുവെന്ന് പറഞ്ഞു. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു.

പരാതിയില്‍ പിഴയ്ക്ക് ആധാരമായ ചിത്രത്തില്‍ മറ്റൊരു നിറത്തിലുള്ള മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. പടത്തിലെ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിസിപിക്കും പരാതി നല്‍കിയിട്ടും മറുപടി പോലും ലഭിച്ചില്ല. തെറ്റായ ചെല്ലാന്‍ റദ്ദാക്കണമെന്നാണ് പരാതിക്കാരന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here