തുണി ഇറക്കുമതി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കായംകുളം സ്വദേശിയിൽ നിന്നും കോടികൾ തട്ടിയെടുത്ത വീട്ടമ്മ അറസ്റ്റിൽ

0

തുണി ഇറക്കുമതി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കായംകുളം സ്വദേശിയിൽ നിന്നും കോടികൾ തട്ടിയെടുത്ത വീട്ടമ്മ അറസ്റ്റിൽ. ചങ്ങനാശേരി തൃക്കൊടിത്താനത്തു താമസിക്കുന്ന പെരുന്ന കിഴക്ക് കിഴക്കേ കുടിൽ വീട്ടിൽ അനസിന്റെ ഭാര്യ സജന സലിം (41) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ ഇവർ കായംകുളം സ്വദേശിയെ പറ്റിച്ച് 2.25 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

തുണി ഇറക്കുമതി ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. ബൽഹോത്ര എന്ന സ്ഥലത്ത് തുണി ഇറക്കുമതി ചെയ്ത് മൊത്തക്കച്ചവടം നടത്തുന്നുണ്ടെന്നും അതിൽ പങ്കാളിയാക്കി ലാഭവിഹിതം നൽകാമെന്നും വിശ്വസിപ്പിച്ച് കായംകുളം കീരിക്കാട് സ്വദേശിയിൽ നിന്നാണ് ഇവർ പണം തട്ടിയത്. ആദ്യമൊക്കെ കൃത്യമായി ലാഭവിഹിതം നൽകി വിശ്വാസം നേടി കൂടുതൽ തുക വാങ്ങുകയാണ് ഇവരുടെ രീതി. ഇവരെ പിടികൂടിയതറിഞ്ഞ് കൂടുതൽ ആളുകൾ പരാതിയുമായി എത്തുന്നുണ്ട്. നിരവധി പേർ ഇവരുടെ വലയിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം.

കേസിലെ രണ്ടാം പ്രതിയുടെ സജനയുടെ ഭർത്താവുമായ അനസ് വിദേശത്താണ്. സജനയ്‌ക്കെതിരെ കായംകുളം, ചങ്ങനാശേരി കോടതികളിൽ ചെക്ക് കേസുകളുണ്ട്. കായംകുളം ഡിവൈഎസ്‌പി അജയ്‌നാഥിന്റെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്‌ഐ ശിവപ്രസാദ്, എഎസ്‌ഐ റീന, പൊലീസുകാരായ സബീഷ്, സുന്ദരേഷ് കുമാർ, ബിജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here