അവന് എന്നോടുള്ള പ്രേമം സ്‌കൂളില്‍ മുഴുവന്‍ പാട്ടായിരുന്നു ; ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനുമായുള്ള പ്രണയകാലം ഓര്‍ത്തെടുത്ത് പ്രീതി

0


‘‘ചെറുപ്പത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ സ്‌കൂളില്‍ ഒരുമിച്ച് പോയിരുന്നവരാണ്. അന്നു മുതല്‍ പരസ്പരം അറിയാം. അവന് എന്നോട് ഭയങ്കര പ്രേമമായിരുന്നെന്ന വിവരം സ്‌കൂളില്‍ മുഴുവന്‍ പാട്ടായിരുന്നു.’’ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിനുമായുള്ള പ്രണയകാലം ഭാര്യ പ്രീതി ഓര്‍ത്തെടുത്തത് സാനിയമിര്‍സ അവതാരകയായ ഒരു ടെലിവിഷന്‍ ഷോയിലായിരുന്നു.

”ഒരു ഇവന്റ് കമ്പനിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. പിന്നീട് വളര്‍ന്നുകഴിഞ്ഞും ഞങ്ങള്‍ പരസ്പരം കണ്ടു. സ്‌കൂളില്‍ അവന് എന്നോടുള്ള ഭ്രമം എല്ലാവര്‍ക്കും അറിവുള്ളതായിരുന്നു. ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി അവന്‍ പിന്നീട് സ്‌കൂള്‍ മാറ്റി. എന്നാല്‍ ജന്മദിനങ്ങള്‍, അയല്‍പക്കങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടു കൊണ്ടിരുന്നു. സിഎസ്‌കെ യുടെ അക്കൗണ്ട് കൈകാര്യം ചെയ്യുമ്പോഴാണ് അവനെ പിന്നീട് വീണ്ടും കണ്ടുമുട്ടിയത്. അവന്‍ പെട്ടെന്ന് ആറടിക്കാരനായി. ഏഴാം ക്ലാസ് മുതല്‍ ഞങ്ങള്‍ പരസ്പരം അറിയാവുന്നവരായിരുന്നു. ഭാഗ്യംപോലെ അന്നത്തെ ബാല്യകാല സുഹൃത്തുക്കള്‍ തന്നെ പിന്നീടുള്ള ജീവിതത്തിലും പ്രണയത്തിലായി.

10 വര്‍ഷത്തെ പരിചയത്തിന്റെ പുറത്ത് അശ്വിന്‍ തന്നോട് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനം ലളിതമായി പറഞ്ഞ കാര്യവും പ്രീതി വിവരിച്ചു. അവന്‍ നേരേവാ നേരെപോയുടെ ആളാണ്. ഒരിക്കല്‍ എന്നെ ഒരു ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. ”ജീവിതം മുഴുവന്‍ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു, 10 വര്‍ഷമായി അതിന് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോള്‍ നമ്മള്‍ മുതിര്‍ന്നവരാണ്, ജീവിതം നോക്കിയാലോ?” അവന്‍ ചോദിച്ചു.

ഈ സംഭാഷണത്തിന് ശേഷമാണ് അവന്‍ രാജാവും അവര്‍ റാണിയുമായി അവന്‍ നല്‍കുന്ന മറുപടിക്ക് അനുസരിച്ച് ചുവട് വെയ്ക്കുന്ന ഒരു ചെസ്സുകളിയില്‍ പ്രീതി ഏര്‍പ്പെട്ടത്. അച്ഛനും ഭര്‍ത്താവും എന്ന നിലയിലുള്ള അശ്വിന്റെ സ്വഭാവത്തെക്കുറിച്ചും മാനസീക സമ്മര്‍ദ്ദങ്ങളെക്കുറിച്ചും പ്രീതി പറഞ്ഞു. അവരില്‍ ആരാണ് മറ്റൊരാളുമായി വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടുന്നതെചോദിത്തിന് അശ്വിനാണ് എന്നായിരുന്നു മറുപടി. മിക്കപ്പോഴും വഴക്കിടുമെങ്കിലും അത് പിന്നീട് തമാശയായി മാറാറുണ്ടെന്നും പറഞ്ഞു.

Leave a Reply